ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്; കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവെച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി. ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ് നിർത്തിവെച്ചിരിക്കുന്നത്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാനുമായി നീണ്ടകാല വ്യാപാര ബന്ധം നിലനിർത്തിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് അഫ്ഗാനുമായി ഇന്ത്യ നടത്തുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ വ്യോമസേനയെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.