കോട്ടയം എരുമേലിയില്‍ ഉരുള്‍പൊട്ടല്‍



കോട്ടയം: എരുമേലി കണിമലയില്‍ ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലകളില്‍ പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡില്‍ മണ്ണിടിഞ്ഞുവീണു. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജില്ലയില്‍ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കര്‍ പ്രദേശത്തെ 4 വീടുകളില്‍ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാര്‍പ്പിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അരുവാപ്പുരം പഞ്ചായത്തിന്റെ ഭാഗമാണ് കൊക്കാത്തോട്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാരമാര്‍ഗമായ കടത്തുവള്ളം ഉള്‍പ്പെടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളും വെള്ളപ്പൊക്കമുണ്ടായി. അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media