മക്ക, മദീന പുണ്യനഗരങ്ങളില്‍ ഇനി വിദേശികള്‍ക്കും നിക്ഷേപം ഇറക്കാം


ജിദ്ദ: പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപം ഇറക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കി സൗദി അറേബ്യ. പുണ്യ നഗരങ്ങളിലെ പദ്ധതികളില്‍ വിദേശ നിക്ഷേപത്തിന്  സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുമതി നല്‍കുന്നത് ആദ്യമായാണ്. ഇതുവഴി ഭാഗികമായോ പൂര്‍ണമായോ വിദേശികള്‍ക്ക് പുണ്യ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളില്‍ നിക്ഷേപമിറക്കാം. മക്ക, മദീന നഗരങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് ഫണ്ടില്‍ നിക്ഷേപം നടത്താനാണ് വിദേശികള്‍ക്ക് അനുമതി.

ഇതുവരെ മക്ക, മദീന നഗരങ്ങളുടെ പുറത്ത് മാത്രമാണ് വിദേശികള്‍ക്ക് നിക്ഷേപമിറക്കാന്‍ അനുമതിയുണ്ടായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം നഗരപരിധിക്കുള്ളിലെ കെട്ടിടങ്ങളും മറ്റ് റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളും വിദേശികള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ സ്വന്തമാക്കാം. രാജ്യത്തെ സാമ്പത്തിക മേഖലയെ വൈവിധ്യവല്‍ക്കരിക്കുകയെന്ന വിഷന്‍ 2030ന്റെ ഭാഗമായാണ് നടപടി. സൗദിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുണ്യ നഗരങ്ങളെന്ന നിലയില്‍ മക്കയിലും മദീനയിലും നിക്ഷേപം നടത്താന്‍ വിദേശ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വലിയ താല്‍പര്യമുണ്ടാവുമെന്ന കാര്യം പരിഗണിച്ചാണ് പുതിയ തീരുമാനം. അതേസമയം, കര്‍ശനമായ വ്യവസ്ഥകളോടെയാകും പുണ്യ നഗരങ്ങളില്‍ നിക്ഷേപത്തിന് അനുവദിക്കുകയെന്ന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി

റിയല്‍ എസ്റ്റേറ്റ് മേഖലകളിലെന്ന പോലെ രണ്ട് നഗരങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ചെറുകിട ഇടത്തരം കമ്പനികള്‍ തുടങ്ങിയ മേഖലളിലും പുതിയ തീരുമാനം വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രാജ്യത്തെ എല്ലാ റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളിലും തീരുമാനത്തിന്റെ പ്രതിഫലനം പ്രകടമാവുമെന്ന് അല്‍ അവ്വല്‍ കാപ്പിറ്റലിലെ കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് ഫണ്ട്സ് വിഭാഗം തലവന്‍ അലാ അല്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media