നിലവിളിക്കുന്ന പാസ്ത'; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
പലരുടെയും ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പാസ്ത. അതിവേഗം നമ്മുടെ ഭക്ഷണ രീതിയില്‍ ഒന്നായി മാറിയ പാസ്തയുടെ വേറിട്ട മുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. പാസ്തയ്ക്ക്് മറ്റൊരു മുഖമോ എന്ന് ചിന്തിക്കുന്നവരുടെ സംശയത്തിനുള്ള ഉത്തരമാണ് ദാ ഇങ്ങനെ നിലവിളിക്കുന്ന പാസ്ത.
ട്വിറ്റര്‍ ഉപയോക്താവായ ടര്‍ക്കിഷ് സ്വദേശി @bayabikomigim എന്ന അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രമാണിത്. 'ഒരു കാരണവുമില്ലാതെ ഈ പാസ്ത നിലവിളിച്ചു തുടങ്ങി' എന്ന ടര്‍ക്കിഷ് ഭാഷയിലുള്ള ക്യാപ്നാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.നിലവിളിക്കുന്ന മുഖമുള്ള മൂന്ന് പാസ്തകള്‍ നിരത്തി വച്ചിരിക്കുന്ന ചിത്രത്തിന് പലതരത്തിലുള്ള വിശദീകരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്