വിപണികളില്‍ നഷ്ടത്തോടെ തുടക്കം
മൂന്ന് അവധി ദിനങ്ങള്‍ക്കു ശേഷം ഇന്ന് വിപണിയില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 31 പോയിന്റ് ഉയര്‍ന്ന് 17,796ലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൂചികയായ സെന്‍സെക്‌സ് 74 പോയിന്റ് ഉയര്‍ന്ന് 59,710ലുമാണ് വ്യാപാരം പുനരാരംഭിച്ചത്. എങ്കിലും ഉടനടി തന്നെ വിപണിയില്‍ വില്‍പന സമ്മര്‍ദം അനുഭവപ്പെടുകയും നിഫ്റ്റി 114 പോയിന്റ് താഴ്ന്ന് 17,649ലും സെന്‍സെക്‌സ് 386 പോയിന്റ് താഴ്ന്ന് 59,293ലുമാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും ഓയില്‍, ഗ്യാസ്, വാഹനം, ബാങ്കിങ് മേഖലയിലെ ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദം കൂടുതല്‍.
കഴിഞ്ഞ ആറ് മാസത്തിനിടെയില്‍ നിഫ്റ്റി ആദ്യമായിട്ടായിരുന്നു, ഇക്കഴിഞ്ഞ വ്യാഴാഴ്ച (18-11) അതിന്റെ 50 ഡേ മൂവിങ് ആവറേജിന്റെ താഴെയുള്ള നിലവാരത്തില്‍ (17765) ദിനാന്ത്യത്തില്‍ വ്യാപാരം അവസാനിപ്പിച്ചു നിര്‍ത്തിയത്. ഇതിനെ തുടര്‍ന്നും ഈ ദിവസങ്ങളില്‍ വിദേശത്തു നിന്നും ആഭ്യന്തരമായും വന്ന വാര്‍ത്തകളുടയേും അടിസ്ഥാനത്തില്‍ വീക്ക് ഓപ്പണിങ്ങായിരുന്നു വിപണിയിലെ വിദഗ്ധര്‍ നിഫ്റ്റിയില്‍ പ്രതീക്ഷിച്ചിരുന്നത്.