2000 തൊഴില്‍ അവസരങ്ങളുമായി എംഡിറ്റില്‍
വെര്‍ച്വല്‍ പേസ്‌മെന്റ് ഡ്രൈവ് 29ന്
കോഴിക്കോട്: 2000 തൊഴിലവസരങ്ങളുമായി എം.ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഡിറ്റ്) വെര്‍ച്വല്‍ പ്ലേസ്‌മെന്റ് ഡ്രൈവ് ഒരുക്കുന്നു. പ്രമുഖതൊഴില്‍ കണ്‍സല്‍ട്ടന്റായ ട്രിനിറ്റി സ്‌കില്‍ ആക്ടസുമായി സഹകരിച്ച് ശനിയാഴ്ച (29-5)ഒരുക്കുന്ന പ്ലേസ്‌മെന്റ് ഡ്രൈവില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള മുപ്പതോളം കമ്പനികള്‍ പങ്കെടുക്കും.
മലബാര്‍ മേഖലയിലെ എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്ന് 2021ല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം
എംഡിറ്റ് കോളജിന്റെ വെബ്‌സൈറ്റ് www.mdit.ac.in വഴിയോ https.//bit.ly/3fhipoQ എന്ന ലിങ്ക് വഴിയോ മെയ് 27നകം റജിസ്റ്റര്‍ ചെയ്യാം. റജിസ്‌ട്രേഷന്‍ സൗജന്യമാണ്.
എല്ലാ എഞ്ചിനീയറിംഗ് മേഖലയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ പൂള്‍ ക്യാമ്പസ് ഡ്രൈവില്‍ പങ്കെടുക്കാം. റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8547868877, 8943980893 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലും മെഗാ പ്ലേസ്‌മെന്റ് ഡ്രൈവുകള്‍ എംഡിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ 80 ശതമാനത്തോളം കുട്ടികള്‍ക്കും ജോലി ഉറപ്പു വരുത്താന്‍ എംഡിറ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.