വമ്പന്‍ ഓഫറുകളുമായി ടൊയോട്ടയുടെ വിക്ടോറിയസ് ഒക്ടോബര്‍ പദ്ധതി
കൊച്ചി: ഈ ഉത്സവ കാലത്ത് ടൊയോട്ട വാഹനങ്ങള്‍ യാതൊരു തടസവുമില്ലാതെ സ്വന്തമാക്കാന്‍ ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി 'വിക്ടോറിയസ് ഒക്ടോബര്‍' പദ്ധതിയുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍.
ഒക്ടോബര്‍ 31 വരെ നടക്കുന്ന ഫെസ്റ്റിവ് സീസണ്‍ ക്യാമ്പയിനില്‍ അഞ്ച് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി അംഗീകൃത ഡീലര്‍ഷിപ്പുള്ള ടൊയോട്ട ഷോറൂമില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളില്‍ വ്യത്യസ്ത മോഡലുകളിലുള്ള വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കാറിന്റെ ഓണ്‍ റോഡ് വിലയില്‍ 90 % വരെ ഫണ്ടിംഗ്, ബൈ നൗ പേയ് ഇന്‍ ഫെബ്രുവരി 2022 സ്‌കീം, അര്‍ബന്‍ ക്രൂസറിനും ഗ്ലാന്‍സയ്ക്കുമായി ബൈബാക്ക് സ്‌കീ ഉള്‍പ്പെടെ ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ഈ പദ്ധതി അനുസരിച്ച് വാഗ്ദാനം ചെയ്യുന്നതായി കമ്പനി അറിയിച്ചു.
ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ടൊയോട്ട ഇന്ത്യയിലെ സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി വാറണ്ടി കാലാവധി നീട്ടിയിട്ടുണ്ട് . കൂടാതെ 2021 ഓഗസ്റ്റ് ഒന്ന് മുതല്‍ ടൊയോട്ട ക്രാമി, വെല്‍ഫെയര്‍ എന്നീ മോഡലുകള്‍ക്ക് വാറന്റി കാലാവധി മൂന്ന് വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്ററില്‍ നിന്ന് എട്ട് വര്‍ഷം അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ വരെ എന്ന രീതിയിലേക്ക് നീട്ടി. മാത്രമല്ല, സാധാരണനിലയില്‍ നിന്നും ഉപഭോക്തൃ അനുഭവം കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ടികെഎം 'വെര്‍ച്വല്‍ ഷോറൂം' ആരംഭിച്ചു. അതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ടൊയോട്ട വാഹനങ്ങള്‍ അനായാസമായി പരിശോധിക്കുവാനും കൂടാതെ സ്വപ്ന വാഹനം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനും സഹായിക്കുന്നു എന്നും കമ്പനി പറയുന്നു.