കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ശനിയാഴ്ച്ച പവന് 35,200 രൂപയായി സ്വര്‍ണവില. ഗ്രാമിന് വില 4,415 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 680 രൂപയും ഗ്രാമിന് 85 രൂപയും ഇടിഞ്ഞു.
ഓഗസ്റ്റ് മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 40 പൈസ കുറഞ്ഞ് 66.60 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 532.80 രൂപയും.