സര്‍വകാല റെക്കോര്‍ഡില്‍ ക്രിപ്‌റ്റോകറന്‍സികള്‍

 


ബിറ്റ്‌കോയിന്‍ വില സര്‍വകാല റെക്കോര്‍ഡില്‍.ഇന്നലെ  മാസ്റ്റര്‍കാര്‍ഡും  ബാങ്ക് ഓഫ് ന്യൂയോര്‍ക്കും ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ ലളിതമാക്കിയ ശേഷം  ബിറ്റ്‌കോയിന്‍ മൂല്യം 7.4 ശതമാനം വര്‍ധിച്ചു. നിലവില്‍ ഒരു ബിറ്റ്‌കോയിന് 48,364 ഡോളറാണ് ഇന്റര്‍നെറ്റ് ലോകത്ത് വില. അതായത് ഇന്ത്യയിലിരുന്ന് ബിറ്റ്‌കോയിന്‍ വാങ്ങണമെങ്കിൽ  യൂണിറ്റൊന്നിന് 35.19 ലക്ഷം രൂപ മുടക്കണം. 1.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിനുകള്‍ വാങ്ങിയെന്ന   ടെസ്‌ലയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച ചരിത്രത്തില്‍ ആദ്യമായി ബിറ്റ്‌കോയിന്‍ മൂല്യം 47,000 ഡോളര്‍ പിന്നിട്ടിരുന്നു. ഈ റെക്കോര്‍ഡാണ് മൂന്നു ദിവസങ്ങള്‍ക്കിപ്പുറം വീണ്ടും തിരുത്തപ്പെട്ടത്.

 ക്രിപ്റ്റോ  കറൻസിയായ ബിറ്റ്‌കോയിന്റെ കുതിപ്പ് മുന്‍നിര്‍ത്തി വിശാല ബ്ലൂംബര്‍ഗ് ഗാലക്‌സി ക്രിപ്‌റ്റോ സൂചികയും റെക്കോര്‍ഡ് മുന്നേറ്റം കാഴ്ച്ചവെക്കുകയാണ്. നിലവില്‍ ക്രിപ്‌റ്റോ കാര്‍ഡ് പുറത്തിറക്കുന്ന വൈറക്‌സ്, ബിറ്റ്‌പേ മുതലായ കമ്പനികളുമായി മാസ്റ്റര്‍കാര്‍ഡ് സഹകരണം പ്രഖ്യാപിച്ചുകഴിഞ്ഞു. ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ മാസ്റ്റര്‍കാര്‍ഡിന്റെ നെറ്റ്‌വര്‍ക്കിലും നടക്കും. എന്നാല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ വീണ്ടും പുനര്‍വിതരണം ചെയ്യാന്‍ സാധിക്കാത്ത വിധം ടെണ്ടര്‍ ചെയ്യണമെന്ന് ക്രിപ്‌റ്റോ കാര്‍ഡ് കമ്പനികള്‍ക്ക് മാസ്റ്റര്‍ കാര്‍ഡ്നിര്‍ദ്ദേശം നല്‍കിയിട്ടണ്ട്.  ഇനി മുതല്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ അക്കൗണ്ടുകളില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് സഹായിക്കും. ടെസ്‌ലാ മേധാവിക്ക്  ബിറ്റ്‌കോയിനില്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ക്രിപ്‌റ്റോകറന്‍സികള്‍ അതിവേഗ കുതിപ്പിന് തുടക്കമിട്ടത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media