ഫിറോസ് കുന്നുംപറമ്പിലിന്റേത് 35,000 രൂപയുടെ ടീ ഷര്‍ട്ട്  സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു 


കൊച്ചി: പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്ക് ലൈവിനിടെ ധരിച്ച ഒരു ടീ ഷര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പ്രമുഖ ലക്ഷ്വറി ബ്രാന്‍ജായ ഫെന്‍ഡിയുടെ (Fendi)യുടെ ടീ ഷര്‍ട്ടാണ് വീഡിയോയില്‍ ഫിറോസ് ധരിച്ചിരിക്കുന്നത്. ഇതിന് 500 യുഎസ് ഡോളര്‍ (35,000 രൂപ) എങ്കിലും വില വരുമെന്നാണ് കഥാകൃത്ത് റഫീഖ് തറയില്‍ ആരോപിച്ചിരിക്കുന്നത്. തമാശ നിറഞ്ഞ ഭാഷയിലാണ് റഫീഖിന്റെ പോസ്റ്റ്.
'ഇക്കായുടെ ഡ്രസിങ് ശ്രദ്ധിക്കാറുണ്ട്. നന്നായിട്ട് ഫാഷന്‍ അറിയുന്ന വ്യക്തി എന്നനിലയ്ക്ക് എനിക്ക് ഇക്കാനെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെന്‍ഡിയുടെ (Fendi) ടി-ഷര്‍ട്ടാണ്. ഏറ്റവും വിലകുറഞ്ഞതിന് 500$ ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000/-രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ്സ് ചെയ്യണം. സന്തോഷം.' റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ജിത്തു ഉഷ വേണുഗോപാല്‍ എന്നയാളും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.'ഓഫീസ് ഇപ്പോള്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിനുള്ളിലേക്ക് ഷിഫ്റ്റ് ചെയ്തതുകൊണ്ട് സഞ്ചാരപഥം ഇപ്പോള്‍ അല്പം ലക്ഷ്വറി ഷോറൂമുകളുടെ മുന്നിലൂടെയാണ്. ഫെന്‍ഡി എന്ന ഹൈലക്ഷ്വറി ബ്രാന്‍ഡ് കാണുന്നതും അങ്ങനെയാണ്. വില അത്രയ്ക്ക് കൂടുതല്‍ ആയതുകൊണ്ട് ആ പേര് മറന്നട്ടുണ്ടായിരുന്നില്ല.'

ജിത്തു എന്നയാള്‍ തന്റെ ഫെ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ 

'യാദൃച്ഛികമായി ഫിറോസ് കുന്നുംപറമ്പിലിന്റെ ഒരു ലൈവ് വീഡിയോ ഒരു സുഹൃത്ത് ഷെയര്‍ ചെയ്തത് കാണാന്‍ ഇടയായി. വീഡിയോ കാണുന്നതിനിടയിലാണ് അങ്ങേരുടെ ടീ ഷര്‍ട്ട് ശ്രദ്ധയില്‍ പെട്ടത്. പത്തു നാല്‍പ്പതിനായിരം രൂപ വിലയുള്ള ഷര്‍ട്ട്, ലക്ഷ്വറിയുടെ അവസാന വാക്കുകളിലൊന്ന് എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന ഐറ്റം ഇട്ടിട്ടാണ് ഇക്ക സംസാരിക്കുന്നത്.' 

'അയാള്‍ അങ്ങനെ പലതും ചെയ്യും അതിന് നിനക്കെന്താടാ നഷ്ടം എന്ന് ചോദിച്ചാരും വരണ്ട സത്യമായിട്ടും അസൂയ കൊണ്ട് മാത്രമാണ് പോസ്റ്റ് ഇടുന്നത്. കാലങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്തിട്ടും ഇതിന്റെ കോപ്പി പോലും വാങ്ങാന്‍ കഴിയാത്ത എനിക്ക്, എന്റെ അറിവില്‍ ഒരു പണിക്കും പോകാത്ത ഇയാള്‍ ഇതൊക്കെ ഇട്ടുകൊണ്ട് നടക്കുന്നത് കാണുമ്പോള്‍ സത്യമായും അസൂയ തോന്നുന്നുണ്ട്.'

'ഇനി കോപ്പി ആണോ എന്ന് അറിയില്ല, അങ്ങനെ ആണെങ്കില്‍ പോസ്റ്റ് പിന്‍വലിക്കാനും, തെറ്റായ വിവരം പോസ്റ്റ് ചെയ്തതിനു മാപ്പു പറയാനും തയ്യാറാണ്.' ജിത്തു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം ആരോപണങ്ങളോട് ഫിറോസ് കുന്നുംപറമ്പില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media