മരിച്ച കര്‍ഷകരുടെ ചിതാഭസ്മ യാത്ര നടത്താനൊരുങ്ങി കിസാന്‍ മോര്‍ച്ച; 
സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് ആശിഷ് മിശ്ര



ദില്ലി:ലഖിംപൂരിലെ സംഭവത്തില്‍ മരിച്ച കര്‍ഷകരുടെ ചിതാഭസ്മ യാത്ര നടത്താന്‍ തീരുമാനിച്ച് കിസാന്‍ മോര്‍ച്ച. ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലകളിലും നഗരങ്ങളിലും യാത്ര സംഘടിപ്പിക്കും. ദസറ ദിവസത്തില്‍ പ്രധാന മന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിക്കുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.രണ്ട് ആവശ്യങ്ങളാണ് കിസാന്‍ സഭ മുന്നോട്ട് വയ്ക്കുന്നത് ഒന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക, രണ്ട് ആശിഷ് മിശ്ര ടെനിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണം. എന്നി രണ്ട് ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകണം. അതിന് തിങ്കളാഴ്ച്ച വരെ സമയം നല്‍കിയിട്ടുണ്ട്.

ഈ സമയത്തിനുള്ളില്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചൊവാഴ്ച്ച മുതല്‍ ലഖിംപൂരിലെ സംഭവത്തില്‍ മരിച്ച കര്‍ഷകരുടെ ചിതാഭസ്മ യാത്ര നടത്തും. ഈ മാസം 15ന് രാജ്യവ്യാപക ട്രെയിന്‍ തടയലിന് ആഹ്വനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം 26 ന് കിസാന്‍ മഹാ പഞ്ചായത്ത് സംഘടിപ്പിക്കും.ലഖിംപൂരിലെ സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് ആശിഷ് മിശ്ര. വാഹനത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുണ്ടെന്നും ചോദ്യം ചെയ്യലില്‍ ആശിഷ് മിശ്ര പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media