ബോക്സിംഗില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് വെങ്കലം; ഇന്ത്യക്ക് മൂന്നാം മെഡല്‍
ടോക്കിയോ: ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന് വെങ്കലം.ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.
വനിതാ ബോക്സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുര്‍ക്കിയുടെ ബുസേനസാണ് ലവ്‌ലിനയെ തോല്‍പിച്ചത്.
ബുസേനസിനെ ഇടിച്ചിട്ടിരുന്നെങ്കില്‍ ഒളിംപിക്സ് ബോക്സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാവുമായിരുന്നു ലവ്‌ലിന ബോര്‍ഗോഹെയ്ന്‍.
2008ല്‍ വിജേന്ദര്‍ സിംഗും 2012ല്‍ മേരി കോമും വെങ്കലം നേടിയതാണ് ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകള്‍.