താനൂര്‍ ബോട്ടപകടം; പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി, കേസ് ഇന്ന് ഹൈക്കോടതിയില്‍
 



മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസറിന് പുറമെ അഞ്ച് ജീവനക്കാരാണ് നിലവില്‍ അറസ്റ്റിലായത്. നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പില്‍ നിന്നും ഇന്നലെ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ രേഖകളും പൊലീസ് പരിശോധിക്കുകയാണ്. 

അതേസമയം, ബോട്ട് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറി അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സംഭവം സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. അപകടത്തിന് കാരണമായ ബോട്ടുടമയ്‌ക്കെതിരായ പ്രോസിക്യൂഷന്‍ നടപടിയ്‌ക്കൊപ്പം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് കോടതി നിലപാട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media