Miss Universe 2021: വിശ്വസുന്ദരിപ്പട്ടം  മുത്തമിട്ട് ഇന്ത്യ; വിശ്വസുന്ദരിപ്പട്ടം നേടി ഹർനാസ് സന്ധു


Miss Universe 2021: 2021ലെ വിശ്വസുന്ദരി കിരീടം നേടി ഇന്ത്യ.  ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവാണ് (Harnaaz Sandhu) 21 വർഷങ്ങൾക്ക് ശേഷം വിശ്വസുന്ദരിപ്പട്ടം (Miss Universe 2021)  സ്വന്തമാക്കിയത്. 

പഞ്ചാബ് സ്വദേശിനിയാണ് 21കാരിയായ ഹർനാസ് സന്ധു. ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു  വിശ്വസുന്ദരി മത്സരം നടന്നത്. 2000 ത്തിൽ ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി ഇന്ത്യക്കായി കൊണ്ടുവന്നത്.  

ആദ്യമായി ഈ നേട്ടം 1994 ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ കടത്തിവെട്ടിയാണ് ഹർനാസിന്റെ കിരീടനേട്ടം. 2020 ലെ മുൻ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ തന്റെ കിരീടം ഹർനാസിനെ അണിയിച്ചു.  

കർശന കൊറോണ നിയന്ത്രണങ്ങളോടെ നടന്ന മത്സരത്തിൽ 80 രാജ്യങ്ങളിൽ നിന്നുള്ളവരാണ്  പങ്കെടുത്തത്. മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.  

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media