കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു : അലിഫ് ബില്‍ഡേഴ്സ്


 കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളില്‍ കാലതാമസമുണ്ടായാല്‍ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബില്‍ഡേഴ്സ് എം.ഡി കെ.വി മൊയ്തീന്‍ കോയ ്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കെ.ടി.ഡി.എഫ്.സി ഉറപ്പ് നല്‍കിയതായി അലിഫ് ബില്‍ഡേഴ്സ് പറഞ്ഞു. 


കോഴിക്കോട് കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം നിലവില്‍ അപകട ഭീഷണയിലാണ്. കെട്ടിടം അടിയന്തരമായ ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാന്‍ഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതര്‍. കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം 76 കോടി രൂപ ചെലവാക്കിയാണ് നിര്‍മ്മിച്ചത്. 2015 ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 30 കോടി രൂപയെങ്കിലും ചെലവാക്കി കെട്ടിടം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ കെട്ടിടം അപകടാവസ്ഥയിലാകുമെന്നാണ് ഐഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം അലിഫ് ബില്‍ഡേഴ്സിന് നടത്തിപ്പിനായി വിട്ടുനല്‍കിയത്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നിര്‍മ്മിച്ചിരിക്കുന്ന രീതിയില്‍ കെട്ടിടം ഉപയോഗിക്കാന്‍ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media