പ്രതിസന്ധിയിലും കരുത്തറിയിച്ച് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി.
കൊറോണയ്ക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയിലും കരുത്തറിയിച്ച് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ റെക്കോര്‍ഡ് വില്പനയാണ് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രേഖപ്പെടുത്തിയത്.
2020 ല്‍ കൊവിഡിന്റെ ആദ്യ തരംഗ കാലത്ത് ഇന്ത്യക്കാര്‍ സ്മാര്‍ട് ഫോണ്‍ വലിയ രീതിയില്‍ തന്നെ വാങ്ങിച്ചു. ഈ സമയത്ത് ഫോണ്‍ വില്പന 23 ശതമാനം വർധിച്ച് 38 ദശലക്ഷത്തിലധികം യൂണിറ്റുകളിലെത്തി. എന്നാല്‍ നിലവിലെ തുടരുന്ന കൊവിഡ് സാഹചര്യത്തില്‍ വില്പനയില്‍ ഇടിവ് പ്രതീക്ഷിക്കേണ്ടി വരുമെന്ന് കൗണ്ടര്‍ പോയിന്‍റ് അനലിസ്റ്റ് പ്രാചിര്‍ സിങ് അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ രാജ്യ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് ഈ പഠനം നടത്തിയത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ വിപണിയുടെ മുന്‍നിര ബ്രാന്‍ഡ് ചൈനയുടെ ഷവോമിയാണ്. 26 ശതമാനം വിപണി വിഹിതമാണ് ഷവോമിക്കുള്ളത്. സൗത്ത് കൊറിയയുടെ സാംസങാണ് തൊട്ടുപിന്നിലുള്ളത്. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയുടെ 75 ശതമാനവും കയ്യാളിയിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകളാണ്. അതേസമയം, 2021 ന്റെ ആദ്യ പാദത്തിൽ ആപ്പിൾ ഫോണിന്‍റെ ഇന്ത്യൻ വിൽപ്പന മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ മുൻനിര നിലനിർത്തിയ ആപ്പിള്‍, ഐഫോൺ 11 ന് ഉപഭോക്താക്കള്‍ വര്‍ധിച്ചതും ഐഫോൺ എസ്ഇയുടെ കിഴിവുകളും കാരണമാണ് വിപണിയില്‍ മുന്നിലെത്തിയത്.