ഇന്ത്യയിലും നീല നിറത്തിലുള്ള റോഡ്;
പിറന്നത് പശ്ചിമ ബംഗാളില്‍ 


 



കോഴിക്കോട്: നീല നിറത്തിലുള്ള റോഡോ? നല്ലൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും അത് പുതുമയായിരിക്കും. ഏതാനും അറബ് രാഷ്ട്രങ്ങളിലും ജപ്പാനിലും, അമേരിക്കയിലും  നീല റോഡുകളുണ്ട്. എന്നാലിപ്പോഴിതാ പഞ്ചിമ ബംഗാളിലും നീല റോഡ് പിറന്നിരിക്കുന്നു.  ഇവിടുത്തെ കിഴക്കന്‍ ബര്‍ധമാനിലെ റെയ്‌നയിലെ ഉച്ചാലന്‍ ഗ്രാമ പഞ്ചായത്തിലാണ് നീല റോഡ്. ഏക ലക്ഷ്മി ടോള്‍ പ്ലാസ മുതല്‍ റാവുത്തറ പാലം വരെയാണ് നീല റോഡ് നിര്‍മിച്ചിരിക്കുന്നത്. 

ബംഗാളിലെ ഈ റോഡിനു പിന്നിലുള്ള സാങ്കേതിക സഹായം ദുബൈയില്‍ നിന്നുള്ളതാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോഡ് നിര്‍മിക്കുന്നത്. സാധാരണ ചൂടു കൂടിയ മരുഭൂമിയിലാണ് ഇത്തരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ പ്രതല താപം കുറയ്ക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം നടക്കുന്നുണ്ട്. ഖത്തര്‍, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളില്‍  മുന്‍പേ പരീക്ഷിച്ച സാങ്കേതിക വിദ്യയാണിത്. ബര്‍ധമാനിലെ ചിലയിടങ്ങളില്‍ താപനില വേനല്‍ക്കാലത്ത് 43.8 ഡിഗ്രി വരെ ഉയരാറുണ്ട്. ഇതാണ് റോഡിന് നീല നിറം നല്‍കാന്‍ ബംഗാളിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ പ്രേരിപ്പിച്ചത്. നീല നിറത്തിലുള്ള കട്ടിയുള്ള കോട്ടിംഗ് സൂര്യതാപത്തെ ചെറുക്കുമത്രെ. പുനഃരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്  ഉപയോഗിച്ചാണ് ഇത്തരം റോഡുകള്‍ നിര്‍മിക്കുന്നത്. അതിനാല്‍  നിര്‍മാണ ചെലവും ഏറെ കുറഞ്ഞു. പ്ലാസ്റ്റിക് കണ്ടന്റ് ഉള്ളതിനാല്‍ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും കുറവായിരിക്കും.  സാധാരണ റോഡുകളേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ആയുസുമുണ്ടാവും. അതിനാല്‍ മറ്റു ജില്ലകളിലും സമാനമായ റോഡുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍. നീല നിറത്തിലെ റോഡ് വന്നതോടെ ഉച്ചാലന്‍ ഗ്രാമം ഒരു 'ടൂറിസ്റ്റ്' കേന്ദ്രമായി മാറി. ദൂരസ്ഥലങ്ങളില്‍നിന്നു പോലും ആളുകള്‍ എത്തുന്നുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media