വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം, തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 206.93 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 61,143.33ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 57.40 പോയന്റ് താഴ്ന്ന് 18,211ലുമെത്തി. ലാഭമെടുപ്പ് തുടര്‍ന്നതാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്.
ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനഷ്ടത്തിലായത്. ഏഷ്യന്‍ പെയിന്റ്സ്, യുപിഎല്‍, ഡിവീസ് ലാബ്, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
മെറ്റല്‍, ഇന്‍ഫ്ര, ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്ക്, ഓട്ടോ സൂചികകള്‍ നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക്, ഫാര്‍മ, ഐടി, റിയാല്‍റ്റി ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.