ദില്ലി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് കൂടിയായ കണ്ണൂര്‍ എംപി കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്. വിഐപി സുരക്ഷയുടെ പേരില്‍ കേരളത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കെ സുധാകരന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ വിമര്‍ശിക്കുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണര്‍ കെഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.