ഇന്ധന വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ്
രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമി. പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് സത്യസന്ധരായ മനുഷ്യര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. സാമ്പത്തിക തിരിച്ചുവരവിന് പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ വിമര്‍ശനം പങ്കുവെച്ചത്.
നേരത്തെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമര്‍ശിച്ച് സുഭ്രഹ്‌മണ്യസ്വാമി രംഗത്ത് എത്തിയിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രയേലിന് കത്തയക്കണം. കാര്യങ്ങളുടെ യാതാര്‍ത്ഥ്യം എന്താണെന്ന് ചോദിച്ചറിയണമെന്നുമായിരുന്നു അദ്ദേഹം വിവാദം സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചത്.
പെഗാസസ് കൂടാത പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ തന്നെ വിമര്‍ശനവുമായി സുബ്രഹ്‌മണ്യസ്വാമി രംഗത്ത് വന്നിരുന്നു. രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപ എന്നെഴുതിയ ചിത്രം ട്വീറ്റ് ചെയ്താണ് അദ്ദേഹം വിമര്‍ശനവുമായി അന്ന് രംഗത്തെത്തിയത്.