ഏഴ് തെളിവുകള്‍ കൈമാറും; ചന്ദ്രിക കേസില്‍
നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ ടി ജലീല്‍
കോഴിക്കോട്: ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ കെ ടി ജലീല്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും. ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നതെന്ന് ജലീല്‍ പറഞ്ഞു. കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്നും ജലീല്‍ പറഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കാന്‍ എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട കെടി ജലീല്‍ പാര്‍ട്ടിയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ജലീലിന്റെ ഇഡി അനുകൂല നിലപാടില്‍ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്.