തൂണിലിടിച്ച് വിദ്യാര്‍ഥിയുടെ തലയറ്റ സംഭവം: 
കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് തടവുശിക്ഷ 


കൂത്തുപറമ്പ്: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്യവെ, റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ കേസില്‍ ബസ് ഡ്രൈവറെ കോടതി ശിക്ഷിച്ചു. മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എഫ്. ഷിജു മൂന്നുമാസം തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 

തമിഴ്നാട് ഗൂഡല്ലൂര്‍ പുത്തൂര്‍ എച്ചംവയലിലെ സിബി ജയറാമാ(13)ണ് മരിച്ചത്. 2017 ഏപ്രില്‍ 26-ന് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം.  തല പുറത്തേയ്ക്കിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടല്‍ഭാഗം ബസിനകത്തായിരുന്നു. തല സമീപത്തെ ഓവുചാലിലും കണ്ടെത്തി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടിയുടെ ബന്ധു ബോധരഹിതയാവുകയും ചെയ്തിരുന്നു. കേളകം സി.ഐ. ആയിരുന്ന പി.ടി. പ്രദീഷാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. ഷീജ മോഹന്‍രാജ് ഹാജരായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media