ടെഹ്‌റാന്‍: രാജ്യത്തെ രണ്ട് പ്രധാന ഊര്‍ജ കേന്ദ്രങ്ങളില്‍ യുഎസും ഇസ്രയേലും വ്യോമാക്രമണം നടത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ക്കുമെതിരെ 5 ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് 48 മണിക്കുറിനകം തുറന്നില്ലെങ്കില്‍ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. പിന്നീടാണ് നിലപാടില്‍ മാറ്റം വരുത്തിയത്. ട്രംപിന്റെ പ്രസ്താവനകളെ തള്ളുന്ന രീതിയിലാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നചത്. ഇസ്രയേലോ യുഎസോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതിനിടെ കരയുദ്ധം നടത്തിയാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വ്യാപകമ മൈനുകള്‍ വിതയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. ഇതു സംഭവിച്ചാല്‍ ഹോര്‍മുസ് വഴിയുള്ള ചരക്കുനീക്കം പൂര്‍ണമായി നിലയ്ക്കും. കരയുദ്ധത്തിന് ഇപ്പോള്‍ പദ്ധതിയൊന്നുമില്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാല്‍, കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് നിലപാട് ഇസ്രായേല്‍.