പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസും വിട്ടു; പുതിയ പാര്‍ട്ടി രൂപീകരണം  മെയ് 15നുള്ളിലെന്ന് 


 



കൊച്ചി: കോഴിക്കോട് ബേപ്പൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പിവി അന്‍വര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളില്‍ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അന്‍വര്‍ പറഞ്ഞു. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ അടക്കം പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബേപ്പൂരില്‍ ടിഎംസി ചിഹ്നം നല്‍കാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണെന്നും അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം വേദി പങ്കിടാന്‍ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കള്‍ പ്രചാരണത്തിന് വരാത്തതെന്നും അന്‍വര്‍ പറഞ്ഞു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media