കോഴിക്കോട്: മലയാളികള്‍ക്കുള്ള പെരുന്നാള്‍ സമ്മാനമായി ഹൈലൈറ്റ് മാളില്‍ ഇന്ത്യയിലെ ആദ്യത്തെ 'സ്റ്റീല്‍ സ്ലൈഡ്' സംവിധാനവും ഡിജിറ്റര്‍ വിനോദ രംഗത്തെ പുത്തന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ 'ഹോളേസ്‌പേസും'. രണ്ടു വിനോദോപാധികളും ഇന്നലെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മാളിന്റെ മൂന്നാം നിലയില്‍ നിന്ന് നേരിട്ട് താഴത്തെ നിലയിലേക്ക് തെന്നിയിറങ്ങാന്‍ കഴിയുന്ന സംവിധാനമായ വണ്ടര്‍ സ്ലൈഡ് സംവിധാനം ഹൈലൈറ്റ് അര്‍ബന്‍ സിഇഒ മുഹമ്മദ് ഫവാസ് ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളായ സിംഗപ്പൂര്‍ ചാംങി എയര്‍പോര്‍ട്ട്, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങി ഏതാനും ഇടങ്ങളില്‍ മാത്രമുള്ള സ്റ്റീല്‍ സ്ലൈഡ് സംവിധാനം അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടെയും ഒരുക്കിയിരിക്കുന്നതെന്ന് സ്‌നോ ഫാന്റസി ഡയറക്ടര്‍മാരായ ടി.എസ്. വിജയന്‍, വിപിന്‍ സ്‌കറിയ, സിബിന്‍ സ്‌കറിയ. ആദിത്യ അശോകന്‍ എന്നിവര്‍ അറിയിച്ചു. അഞ്ചു വയസിനു മുകളിലുള്ള ആര്‍ക്കും ഇത് സുരക്ഷിതമായി ഉപയോഗിക്കുവാന്‍ കഴിയും.
കൂടാതെ മാളിലെ മൂന്നാം നിലയിലുള്ള 'പലാക്‌സി സിനിമാസിന് സമീപത്തായി ഒരുക്കിയ 'ഹോളോ സ്‌പേസ്' എന്ന പ്രൊജക്ഷന്‍ സാങ്കേതികവിദ്യയും ഇന്റ്‌റാക്ടീവ് ഗെയിമിംഗും സംയോജിപ്പിച്ച പുതിയ ഡിജിറ്റല്‍ വിനോദ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് ശരീര ചലനങ്ങളിലൂടെ ഗെയി മുകളില്‍ പങ്കെടുക്കാവുന്നതാണ്. വെര്‍ച്വല്‍ ഫുട്ബോള്‍ കിക്ക് ചെയ്യുക, സ്‌ക്രീനിലുള്ള ജീവജാലങ്ങളെ സ്പര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, സ്‌ക്രീനില്‍ വരക്കുന്ന ചിത്രങ്ങള്‍ക്ക് ജീവന്‍ ലഭിച്ചതായി കാണുക, ഡിജിറ്റല്‍ കുളത്തില്‍ മീന്‍ പിടിക്കുക തുടങ്ങിയ വിനോദങ്ങള്‍ ഇതിലൂടെ ആ സ്വദിക്കാനാവും. നിലവില്‍ ഹൈലൈറ്റ് മാളിലെ ആകര്‍ഷകകേന്ദ്രങ്ങളിലൊന്നായ 'സ്‌നോ ഫാന്റസി'യുടെ പ്രമോട്ടര്‍മാര്‍തന്നെയാണ് വണ്ടര്‍ സ്ലൈഡ്' എന്ന വിസ്മയം ഒരുക്കിയിരിക്കുന്നത്