കോഴിക്കോട്: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ നിര്‍ണ്ണായകമാണെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മധ്യ, വടക്കന്‍ മേഖലകളിലും ശക്തി പ്രാപിക്കാനാണ് സാധ്യത. തിരുവനന്തപുരത്തും കൊച്ചിയിലും നിലവില്‍ മഴ മേഘങ്ങള്‍ കുറഞ്ഞെങ്കിലും രാത്രിയില്‍ മഴ ശക്തമാകാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 5 ഓടെ കൂടി മഴ കുറയും. പിന്നീട് മഴ കൊങ്കണ് മേഖലയിലേക്ക് മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2018 ലെതിന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം.