ഉരുള്‍ പൊട്ടലിന്റെ ഉപഗ്രഹചിത്രം ഐഎസ്ആര്‍ഒ പുറത്തു വിട്ടു
 


കോഴിക്കോട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തെ ഉപഗ്രഹ ഫോട്ടോകള്‍ ഐഎസ്ആഒ പുറത്തു വിട്ടു. ഐഎസ്ആര്‍ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (NRSC) ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹങ്ങള്‍ എടുത്ത ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളാണ്  പുറത്തുവിട്ടത്. ഇത് കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നു.

ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വയനാട് ജില്ലയിലെ ചൂരല്‍മലയുടെ ഉരുള്‍ പൊട്ടലിനു മുമ്പും ശേഷവമുള്ള  ചിത്രങ്ങളാണ്  എന്‍ആര്‍എസ്സി പുറത്തുവിട്ടത്.  ഏകദേശം 86,000 ചതുരശ്ര മീറ്ററോളം സ്ഥലം കൈവിട്ടുപോയതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഉരുള്‍ പൊട്ടലിന് മുമ്പ് 2023 മെയ് 22 ന് കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹം മുഖേന പകര്‍ത്തിയതാണ് ഒരു ചിത്രം.  ജൂലൈ 31 ന് മണ്ണിടിച്ചിലിന് ഒരു ദിവസത്തിന് ശേഷം RISAT ഉപഗ്രഹമാണ് രണ്ടാമത്തെ ചിത്രം പകര്‍ത്തിയത്. 


എന്‍ആര്‍എസ്സി പുറത്തുവിട്ട ചിത്രങ്ങള്‍ അനുസരിച്ച്, ഇതേ സ്ഥലത്ത് നേരത്തെ ഉരുള്‍പൊട്ടലിന്റെ തെളിവുണ്ട്. ചൂരല്‍മലയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് അവശിഷ്ടങ്ങളുടെ വലിയ ഒഴുക്കിന് കാരണമായതെന്ന് ചിത്രത്തിന്റെ വിശദാംശങ്ങള്‍ വ്യാഖ്യാനിച്ച് എന്‍എസ് ആര്‍സി  പറയുന്നു.
ജൂലൈ 31-ലെ ഉയര്‍ന്ന റെസല്യൂഷനുള്ള RISAT SAR ചിത്രം ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദം മുതല്‍  മുതല്‍  കടന്നുപോയ  അവസാനം വരെയുള്ള അവശിഷ്ടങ്ങളുടെ മുഴുവന്‍ വ്യാപ്തിയും കാണിക്കുന്നു. നാശനഷ്ടം വിതച്ച് ഉരുള്‍ പൊട്ടിയൊഴുകിയത്  .  ഏകദേശ ദൈര്‍ഘ്യം 8 കിലോമീറ്ററാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media