ആലപ്പുഴയില്‍ കനത്ത മഴ; നിരവധി വീടുകളില്‍ വെള്ളം കയറി


അരൂര്‍: ആലപ്പുഴയില്‍ കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വലിയമരം, ചാത്തനാട് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ നഗരത്തിലാണ് മഴക്കെടുതി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ പുലര്‍ച്ചെ വരെ നീണ്ടുനിന്നു. ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അന്തരീക്ഷം മേഘാവൃതമാണ്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ മഴ തുടരുകയും ചെയ്യുന്നുണ്ട്.


നഗരത്തില്‍ കൂടുതലും പെയ്ത്തുവെള്ളമാണ് കയറിയത്. മഴ മാറിനിന്നാല്‍ വെള്ളം ഇറങ്ങിയേക്കും. അപ്പര്‍ കുട്ടനാട്ടിലും നിരവധി വീടുകളില്‍ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ നഗര പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാവും. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അവധിയുള്ളൂ.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media