ഗോവ: 50 ശതമാനത്തിലേറെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി ജെ പി മുന്നേറ്റം തുടങ്ങി. തുടക്കത്തില്‍ മുന്നിലായിരുന്ന കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് ബി ജെ പി മുന്നേറുന്നത്. 21 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് ഉയര്‍ത്തിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ പിന്നിലായത്. അതേസമയം ബിജെപി ലീഡ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ ലീഡ് നില മാറി മറിയുകയാണ് .നിലവില്‍ ചെറിയ വോട്ടുകള്‍ക്ക് പിന്നിലാണ് പ്രമോദ് സാവന്ദ്. അതേസമയം നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വളരെ മുന്നിലാണ്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ദിഗംബര്‍ കാമത്ത് മുന്നിലാണ്.ആം ആദ്മി പാര്‍ട്ടിയുടെ അമിത് പലേക്കര്‍ പിന്നിലാണ്. ബിജെപി വിമതനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറും പിന്നിലാണ്. മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹര്‍ പരീക്കരിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ പനാജിയില്‍ ഇപ്പോള്‍ പിന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ ലീഡ് നേടിയിരുന്ന ഉത്പല്‍ പരീക്കര്‍ ആണ് ഇപ്പോള്‍ പിന്നിലായത്.തൃണമൂല്‍ കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ്‌ചെയ്യുന്നുണ്ട്.
2017ലെ തെരെഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാല്‍ ചെറു പാര്‍ട്ടികളുടെ അടക്കം പിന്തുണ നേടാന്‍ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സര്‍ക്കാര്‍ ഉണ്ടാക്കി. അതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിലെ 15 എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോണ്‍ഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്
കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ നിലപാട് മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. ഭരണ വിരു?ദ്ധ വികാരം ബി ജെ പി നേരിടുന്ന വെല്ലുവിളി ആണ് . മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹര്‍ പരീക്കരിന്റെ മകന്‍ ഉത്പല്‍ പരീക്കറിന്റെ വിമത സ്ഥാനാര്‍ഥിത്വവും ബി ജെ പിക്ക് തലവേദനയാണ്.ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചടിയാകുമെന്ന് കണ്ട് ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ ബി ജെ പി കിണഞ്ഞ് പരിശ്രമിച്ചിരുന്നു.കേവല ഭൂരിപക്ഷം ആര്‍ക്കും കിട്ടാതെ വന്നാല്‍ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്താനാകുമോ എന്ന ചര്‍ച്ചകള്‍ ബിജെപിയിലും സജീവമാണ്.