ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ
സംസ്ഥാനത്ത് ഇന്നും നാളെയും കർശനനിയന്ത്രണം; സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രം അനുമതി ; ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രണങ്ങളില്ല. ടി.പി.ആർ 24ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും. ഇന്നും നാളെയും പൊതുഗതാഗതം ഉണ്ടായിരിക്കില്ല; കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. ബാങ്കുകളും സർക്കാർ ഓഫീസുകളും ഇന്ന് പ്രവർത്തിക്കില്ല. ഇന്നും നാളെയും നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല.