പ്രതികാരച്ചുങ്കം: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയര്‍ത്തുമെന്ന് സൂചന നല്‍കി ട്രംപ്


ദില്ലി: പ്രതികാരച്ചുങ്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയര്‍ത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വിര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍മാര്‍ ഇന്ന് ദില്ലിയിലെത്തും. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ജനുവരിയില്‍ ഒപ്പു വെക്കാനാണ് ആലോചന. ചര്‍ച്ചകള്‍ വിജയിച്ചാല്‍ യുറോപ്യന്‍ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും.

അതേസമയം, റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ തന്റെ ഭരണകൂടം തയ്യാറാണെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുന്‍പ് വൈറ്റ് ഹൗസിന് പുറത്ത് വെച്ച് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധങ്ങള്‍ക്കായി നിങ്ങള്‍ തയ്യാറാണോ? എന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. 'അതെ, ഞാന്‍ തയ്യാറാണ്' എന്ന് ട്രംപ് മറുപടി നല്‍കുകയായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിനും അതെ എന്നായിരുന്നു ട്രംപിന്റെ ഉത്തരം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media