സ്നേഹം ജീവിതത്തിന്റെ സൗന്ദര്യം -ആചാര്യശ്രീ രാജേഷ്
 


കോഴിക്കോട്: സ്‌നേഹിക്കുകയെന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമെന്നും അത് പ്രകടനപരതയല്ലെന്നും ഹൃദയത്തിൽ നിന്നും ഉദ്ഭവിക്കേണ്ടതാണെന്നും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് പറഞ്ഞു. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മുറജപത്തോട് കൂടിയ 14-ാമത് വേദസപ്താഹത്തിലെ മൂന്നാം ദിവസത്തെ ജ്ഞാനയജ്ഞത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും സ്‌നേഹമുണ്ട്. പക്ഷിമൃഗാദികളുടെ സ്‌നേഹം മനസ്സിലാകണമെങ്കിൽ ആ ഭാഷ നമ്മുടെ ഹൃദയത്തിൽ ഉൾകൊള്ളണം. ഓരോരുത്തരെയും എത്ര വർഷം കഴിഞ്ഞാലും തിരിച്ചറിയുന്നത് സ്‌നേഹത്തിന്റെ ഭാഷ മനസ്സിലുള്ളതുകൊണ്ടാണ്. ഒരു സാധകന്റെ ഏറ്റവും വലിയ ഗുണം അതാണ്. ഗുരു ശിഷ്യ ബന്ധത്തിൽ സ്‌നേഹത്തിന്റെ ചൈതന്യധാര അനർഗളം ഒഴുകുന്നതായി കാണാൻ കഴിയും. അത് കൊണ്ടാണ് ശിഷ്യൻ സ്വയം ഗുരുവിന് സമർപ്പിതനാകുന്നത്. സ്‌നേഹം ഉള്ളിൽ ഉണ്ടെങ്കിലേ മനുഷ്യൻ സ്വയംപര്യാപ്തമാകൂ. -അദ്ദേഹം പറഞ്ഞു.
ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ കർക്കടകം 1 മുതൽ 7 വരെയാണ് (ജൂലൈ 17-23) വേദസപ്താഹം നടക്കുന്നത്. വേദം മുഴുവൻ പാരമ്പര്യ രീതിയിൽ ചൊല്ലുന്ന ചടങ്ങാണ് മുറജപം.
മൂന്നാം ദിവസമായ ഇന്നലെ സർവപൃഷ്ടേഷ്ടി, ജ്ഞാനയജ്ഞം, മുറജപം, അരുണ പ്രശ്‌നഹോമം എന്നിവ നടന്നു.
ഇന്ന്  രാവിലെ എട്ടോടെ സപ്താഹത്തിന്റെ ഭാഗമായ പർജന്യേഷ്ടി ആരംഭിക്കും. തുടർന്ന്  ജ്ഞാനയജ്ഞം, മുറജപം, രുദ്രഹോമം എന്നിവയും  നടക്കും.
മുറജപത്തിന്റെ ഭാഗമായി അനപത്യതാദോഷം, ദാരിദ്ര്യദുഃഖം, തുടങ്ങി മനുഷ്യജീവിതത്തെ ബാധിച്ചേക്കാവുന്ന സകലവിധ ദുരിതങ്ങളെയും ശമിപ്പിക്കുന്നതിനുള്ള വിശേഷമന്ത്രങ്ങളും കുട്ടികളുടെ പഠനവൈകല്യത്തെ മറികടക്കുന്നതിനും രോഗശമനത്തിനും വിശേഷപ്പെട്ട തൈത്തിരീയ മന്ത്രങ്ങൾ അന്നദോഷമകറ്റുന്നതിനും ദേവതാനമസ്‌കാരത്തിനുമുള്ള വിശേഷമന്ത്രങ്ങൾ തുടങ്ങി അത്യപൂർവ മന്ത്രങ്ങൾ പ്രയോഗിക്കപ്പെടുന്നു.
ഏഴ് ദിവസം നീണ്ടുനിൽക്കുന്ന മുറജപ -വേദസപ്താഹം കർണ്ണാടക ഷിമോഗയിൽ നിന്നുള്ള പത്ത് വേദപണ്ഡിതൻമാരാണ് നയിക്കുന്നത്. കേശവ അവധാനിയാണ് പ്രധാന പുരോഹിതൻ. സനത്കുമാർ സോമയാജി യജമാനനും സാവിത്രി യജമാനപത്‌നിയുമാണ്. സാകേത് രാമ, മാധവ്, ഭാനുപ്രകാശ് അവധാനി, നരസിംഹ, രാഘവേന്ദ്ര, രാമമൂർത്തി, ഗോപാൽ, സന്ധാദ് എന്നിവരാണ് മറ്റ് പുരോഹിതൻമാർ.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media