ഇന്ധന വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വില കൂടി. വിവിധ നഗരങ്ങളില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഈ മാസം 15-ാം തവണയാണ് ഇന്ധന വില കൂട്ടിയത്. 15 ദിവസംകൊണ്ട് പെട്രോളിന് മൂന്ന് രൂപ 95 പൈസയും ഡീസലിന് നാല് രൂപ 71 പൈസയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 96.21 രൂപയാണ് വില. ഡീസലിന് 91.50 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 94.13 രൂപയാണ് വില. ഡീസലിന് 89.47 രൂപയും. കോഴിക്കോട് പെട്രോളിന് 96.21 രൂപയും ഡീസലിന് 89.89 രൂപയുമാണ് ഇന്നത്തെ വില. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.23 രൂപയാണ് വില. ഡീസലിന് 85.15 രൂപയും. മുംബൈയില്‍ പെട്രോള്‍ വില 100 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 100.47 രൂപയാണ് വില. ഡീസലിന് 85.15 രൂപയും.