സോഫ്റ്റ് ഡ്രിങ്ക് നിര്‍മാണ കമ്പനികള്‍ ബിസിനസ് മോഡല്‍ വിപുലീകരിക്കുന്നു
പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിര്‍മാണ കമ്പനികള്‍ ബിസിനസ് മോഡല്‍ വിപുലീകരിക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്കാണ് കമ്പനികളുടെ ചുവടുമാറ്റം.കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ നിന്ന് ലാഭം കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.
ട്രോപ്പിക്കാന ഉള്‍പ്പടെയുള്ള ജ്യൂസ് ബ്രാന്‍ഡുകള്‍ ഉപേക്ഷിക്കുന്നതായി പെപ്സികോ അറിയിച്ചു. വടക്കന്‍ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ നെസ് ലെയുടെ പോളിഷ് സ്പ്രിങ് വില്‍ക്കാന്‍ ധാരണയായി. സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ക്കാണ് ഈ ബ്രാന്‍ഡുകള്‍ കൈമാറുന്നത്. പഴച്ചാറ്, ഡയറ്റ് സോഡ തുടങ്ങിയ ബിസിനസില്‍നിന്ന് കൊക്കകോള കമ്പനിയും കഴിഞ്ഞ വര്‍ഷം പിന്മാറിയിരുന്നു.
ലാഭസാധ്യത കുറഞ്ഞതിനെതുടര്‍ന്നാണ് പ്രധാന ഉത്പന്നങ്ങളില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക്, കുപ്പിവെള്ളം, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ കമ്പനികള്‍ ഒഴിവാക്കുന്നത്. അതിവേഗം
മാറുന്ന ഉപഭോക്തൃ അഭിരുചികള്‍ കണക്കിലെടുത്താണ് കോര്‍പറേറ്റുകളുടെ ചുവടുമാറ്റം.
പഴച്ചാറുകള്‍ ഉള്‍പ്പടെയുള്ളവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ ഉപഭോക്താക്കള്‍ വ്യാപകമായി അവയില്‍നിന്ന് പിന്മാറാന്‍ തുടങ്ങിയിരുന്നു. അതേസമയം, ആന്റിഓക്സിഡന്റുകളടങ്ങിയ ആരോഗ്യപാനീയങ്ങളിലാണ് ഇപ്പോള്‍ താല്‍പര്യം കൂടുന്നത്. കാപ്പി ഉള്‍പ്പടെയുള്ളവയുടെ ഉപഭോഗംവര്‍ധിക്കുകയുമാണ്.