റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിഥിയം അയണ്‍ ബാറ്ററി ബിസിനസിലേക്ക്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡ് പുതിയ ഏറ്റെടുക്കലിലൂടെ ഊര്‍ജമേഖലയിലും പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഏറ്റെടുക്കലിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജ സംഭരണ സ്ഥാപനമായ ആംബ്രിയില്‍ 1072 കോടി രൂപ(144 മില്യണ്‍ ഡോളര്‍)കമ്പനി നിക്ഷേപിക്കും്. പോള്‍സണ്‍ ആന്‍ഡ് കമ്പനി, ബില്‍ ഗേറ്റ്സ് എന്നിവരോടൊപ്പമാണ് റിലയന്‍സിന്റെ നിക്ഷേപം. 4.32 കോടി ഓഹരികള്‍ക്കായി 370 കോടി രൂപ (50മില്യണ്‍ ഡോളര്‍)യാണ് റിലയന്‍സ് നിക്ഷേപിക്കുക.
4 മുതല്‍ 24 മണിക്കൂര്‍വരെ ഊര്‍ജ ഉപയോഗശേഷിയുള്ള ആംബ്രിയുടെ ഊര്‍ജസംഭരണ സംവിധാനങ്ങള്‍ക്ക് ഇതിനകം പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞതും ദീര്‍ഘായുസുള്ളതും സുരക്ഷിതവുമായ സംഭരണ സംവിധാനമാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ലിഥിയം അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രവര്‍ത്തനം.
റിലയന്‍സും ആംബ്രിയും ഇന്ത്യയില്‍ വന്‍തോതിലുള്ള ബാറ്ററി നിര്‍മാണ കമ്പനി സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികായാണ്. റിലയന്‍സിന്റെ ഹരിത ഊര്‍ജ സംരഭത്തിന് കരുത്തുപകരാനും ചെലവ് കുറച്ച് ഉത്പാദനംവര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ജൂണില്‍ റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി ഹരിത ഊര്‍ജ പദ്ധതികളുടെ ഭാഗമായി ജാംനഗറില്‍ വന്‍കിട ഫാക്ടറി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ദീര്‍ഘകാല ഊര്‍ജ സംരഭരണ സംവിധാനങ്ങളുടെ മേഖലയില്‍ വളരാനും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനംതുടങ്ങാനും നിക്ഷേപം സഹായിക്കുമെന്ന് റിലയന്‍സ് വ്യക്തമക്കി. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്ടിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.