കോഴിക്കോട്: മില്‍മയുടെ ഫുള്‍ക്രീം പാല്‍ പുതുവര്‍ഷം മുതല്‍ വിപണിയില്‍. 'മില്‍മ റോയല്‍' എന്ന പേരില്‍ കൊഴുപ്പു കൂടിയ ഫുള്‍ ക്രീം പാല്‍ ഒരു ലിറ്ററിന്റെ പാക്കറ്റിലാണ് ലഭിക്കുക. 68 രൂപയാണ് വില. 6 ശതമാനം കൊഴുപ്പും 9 ശതമാനം കൊഴുപ്പിതര ഘരപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ളതാണ് മില്‍മ റോയല്‍.
മറ്റു സംസ്ഥാനങ്ങളിലെ സഹകരണ ക്ഷീര ഫെഡറേഷനുകളില്‍ ഇത്തരത്തിലുള്ള ഫുള്‍ ക്രീം പാല്‍ നേരത്തെ ലഭ്യമാണ്.കേരളത്തില്‍ ആദ്യമായാണ് മില്‍മ ഫുള്‍ ക്രീം മില്‍ക് വിപണിയിലിറക്കുന്നത്. മാര്‍ക്കറ്റിലെ ഡിമാന്റ് പരിഗണിച്ചാണ് മില്‍മ റോയല്‍ പാല്‍ വിപണിയിലിറക്കിയത്. കൂടുതല്‍ കൊഴുപ്പും കൊഴുപ്പിതര ഘരപദാര്‍ത്ഥങ്ങളും ഉള്ളതിനാല്‍ ഈ പാലുപയോഗിച്ചുണ്ടാക്കുന്ന ചായക്കും പായസത്തിനും കൂടുതല്‍ രുചിയും കട്ടിയും ലഭിക്കും. കൂടുതലായും ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍, കാറ്ററിംഗ് വിഭാഗം എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ പാല്‍ വിപണിയിലിറക്കുന്നതെന്ന് മില്‍മ കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ അറിയിച്ചു. കോഴിക്കോട് ഡെയറിയുടെ പരിധിയിലായിരിക്കും മില്‍മ റോയല്‍ പാല്‍ തുടക്കത്തില്‍ ലഭ്യമാകുക.