വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. പവര്‍, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, പൊതുമേഖല ബാങ്ക് തുടങ്ങിയ സെക്ടറുകളിലെ ചില ഓഹരികളില്‍
നിക്ഷേപ താല്‍പര്യം പ്രകടമായതാണ് സൂചികകള്‍ നേട്ടമാക്കിയത്.
സെന്‍സെക്സ് 477.99 പോയന്റ് നേട്ടത്തില്‍ 60,545.61ലും നിഫ്റ്റി 151.70 പോയന്റ് ഉയര്‍ന്ന് 18,068.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐഒസി, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഡിവീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.