ദേശീയപാത സ്തംഭിപ്പിച്ച സമരം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് സമരക്കാര്‍ തല്ലി തകര്‍ത്തു
നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍. വഴി തടയല്‍ സമരം മൂലം വൈറ്റില - ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
ഇന്ധനവില വര്‍ദ്ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്യുന്നതെങ്കില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുതെന്ന് ജോജു സമരക്കാരോട് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തല്ലി തകര്‍ത്തത്.