ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരമാ വിഗ്രഹത്തിന്റെ രൂപം തെരഞ്ഞെടുത്തു.പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്.ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.