രണ്ടാഴ്ചയ്ക്ക് ശേഷം പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ധന
കൊച്ചി: രാജ്യത്ത് രണ്ടാഴ്ചയ്ക്ക് ശേഷം പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. വിവിധ നഗരങ്ങളില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് ഉയര്‍ന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും വന്‍ വര്‍ധനയാണ് ഉണ്ടായത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 92.57 രൂപയാണ് വില. ഡീസലിന് 87.07 രൂപയും.
പ്രധാന നഗരങ്ങളിലെ വില പരിശോധിക്കുമ്പോള്‍, കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. കോഴിക്കോട് പെട്രോളിന് 90.95 രൂപയും ഡീസലിന് 85.54 രൂപയുമാണ് ഇന്നത്തെ വി
മെട്രോ നഗരമായ ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 90.55 രൂപയാണ് വില. 18 പൈസ കൂടി ഒരു ലിറ്റര്‍ ഡീസലിന് 80.91 രൂപയും. മുംബൈയില്‍ 12 പൈസയാണ് പെട്രോളിന് കൂടിയത്.
ലിറ്ററിന് 96.91 രൂപയാണ് ഇന്നത്തെ വില. 18 പൈസ ഉയര്‍ന്ന് ഒരു ലിറ്റര്‍ ഡീസലിന് 87.98 രൂപയുമാണ് വില.