നിയന്ത്രണം ലംഘിച്ച് കടകള്‍ തുറന്നു വ്യാപാരികള്‍
അടപ്പിക്കാന്‍ പോലീസ്: മിഠായിത്തെരുവില്‍ സംഘര്‍ഷം 


കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം. നിയന്ത്രണങ്ങള്‍ ലംഘിച്ച് തുറന്ന കടകള്‍ അടപ്പിക്കാന്‍ പോലീസ് ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം.  പ്രതിഷേധവുമായി ഇറങ്ങിയ വ്യാപാരികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കിക്കൊണ്ടിരിക്കുകയാണ്.  ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയതിനാല്‍  സി കാറ്റഗറിയിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍.  അതിനാല്‍ അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ എല്ലാ കടകളും എല്ലാ ദിവസവും ഒരു നിശ്ചിത സമയം തുറക്കാന്‍ അനുമതി നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കാന്‍  സോഷ്യല്‍ മീഡയയിലൂടെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത വ്യാപാരിയെ അറസ്റ്റു ചെയ്തിരുന്നു. ഇന്ന് എന്തു തന്നെ വന്നാലും മിഠായിത്തെരുവില്‍ കടകള്‍ തുറക്കുമെന്ന്  വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ട്രേഡ് ലൈസന്‍സ് റദ്ദാക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ ഇന്നലെ പത്രക്കുറിപ്പിറക്കിയിരുന്നു. എന്നാല്‍ വിലക്കുകള്‍ ലംഘിച്ച് ഇന്ന് വ്യ്പാരികള്‍ കടകള്‍ തുറക്കുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media