കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്വരാജ് മാധ്യമ പുരസ്‌കാരം ദേശാഭിമാനി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പി.വി. ജിജോയ്ക്ക്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച് 'മാലിന്യമല്ല മാണിക്യം' എന്ന വാര്‍ത്തയാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമാക്കിയിത്. 10,000 രൂപയും ശില്‍പ്പയും പ്രശസ്തിപത്രവുമാണ് ലഭിക്കുക. ദേശാഭിമാനി കോഴിക്കോട് ബ്യൂറോയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കുന്ന ജിജോ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മീഡിയ അക്കാഡമിയുടെ ഫല്ലോഷിപ്പിനും അര്‍ഹനായിട്ടുണ്ട്.