ക്രിപ്‌റ്റോ കറന്‍സിക്ക് വിലക്ക്:  പേടിഎം
പേയ്‌മെന്റ് ബാങ്കുകള്‍ ധനകാര്യ
സ്ഥാപനങ്ങള്‍ എന്നിവ പിന്‍വാങ്ങി 


 ഐസിഐസിഐ ബാങ്കിനു പിന്നാലെ പേടിഎം പോയ്‌മെന്റ് ബാങ്കും വെള്ളിയാഴ്ച മുതല്‍ ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുമായുള്ള  എല്ലാ ഇടപാടുകളും നിര്‍ത്തി വയ്ക്കുന്നതായാണ് പേടിഎം വ്യക്തമാക്കിയത്. ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാല്‍ പോലുള്ള കമ്പനികളും പിന്‍വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
 ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളായ സെബ് പേ, വാസിന്‍ എക്‌സ്, ബൈയുകോയിന്‍ എന്നിവയുമായുള്ള  ഇടപാടുകള്‍ ഈയാഴ്ച തുടക്കത്തില്‍ തന്നെ മിക്കാവാറും ബാങ്കുള്‍ അവസാനിപ്പിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുമായുള്ള  ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുകളോടോ, പേയ്‌മെന്റ് ഗേറ്റ് വേ കമ്പനികളോടെ ആര്‍ബിഐ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media