കോഴിക്കോട്: ഡോ.വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം മലബാറിലെ ഏറ്റവും മികച്ച പാലുല്പാദക സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡിന് കണ്ണൂര്‍ ജില്ലയിലെ പഴശ്ശി രാജാനഗര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം അര്‍ഹരായി.
സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചാലപ്പുറം ഹെഡോഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹുമാന്യനായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി േ്രറാജി എം.ജോണ്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അടുത്ത തലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് എന്നും ക്ഷീരകര്‍ഷകരുടെ മക്കളില്‍ ഭൂരിഭാഗവും ക്ഷീരമേഖലയെ തങ്ങളുടെ ഭാവി തൊഴില്‍ മേഖലയായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ക്ഷീരകൃഷിയെ വ്യവസായാടിസ്ഥാനത്തില്‍ കൂടുതല്‍ ആദായകരമായ സംരംഭമാക്കി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവാര്‍ഡ് സംഘത്തിന്റെ പ്രസിഡന്റ് ഗീത. എം, സെക്രട്ടറി അരുണ്‍ എന്നിവര്‍ ചേര്‍ന്ന് .മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ചെക്കും ബഹുമതി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ പ്രീമമനോജ് അധ്യക്ഷത വഹിച്ചു.മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.പ്രേംലാല്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ.ഫൈസല്‍ ബാബു, ക്ഷീരവികസന വകുപ്പ് ഡെ.ഡയരക്ടര്‍ സജിനി,എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍, അഡ്വ.ടി.എം.വേലായുധന്‍,ഡയരക്ടര്‍ സജീവ്.വി, സാജു ജെയിംസ് തുടങ്ങിവര്‍ പ്രസംഗിച്ചു.