മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തില്‍ അന്തിമ തീരുമാനമായില്ല; തമ്മില്‍ പോര് നിര്‍ത്താന്‍ തീരുമാനം
 



ദില്ലി: മുഖ്യമന്ത്രി ചര്‍ച്ചയില്‍ ദില്ലിയില്‍ നടക്കുന്ന കൂടിക്കാഴ്ച പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം നേതാക്കള്‍ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുന്‍ഷി അറിയിച്ചു. യോഗത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നും രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുന്‍ ഖാര്‍ഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുന്‍ഷി പറഞ്ഞു. 

ഇനി നേതാക്കള്‍ക്കുവേണ്ടി പ്രകടനങ്ങള്‍ പാടില്ലെന്ന് വി ഡി സതീശന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇത്തരം പ്രകടനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നും ഇനി ഒരു സ്ഥലത്ത് പോലും ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാവരും പാര്‍ട്ടിക്കാര്‍ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്‌ളക്‌സും ഇന്ന് തന്നെ എടുത്തു മാറ്റണം. ആര്‍ക്കും അനുകൂലമായി തെരുവില്‍ ഇറങ്ങരുതെന്നും വി ഡി പറഞ്ഞു.

നേതാക്കളെ ഇഷ്ടപ്പെടുന്നതില്‍ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയില്‍ ആവരുതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങള്‍ക്ക് മുന്‍പില്‍ പാര്‍ട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാന്‍ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്‌ഠേന സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media