സഹകരണവാരാഘോഷം സമാപനസമ്മേളനം 20ന് കോഴിക്കോട്ട്
കോഴിക്കോട്: 68-ാമത് സംസ്ഥാന സഹകരണ വാരാഘോഷം സമാപന സമ്മേളനം 20ന് കോഴിക്കോട് വടകരയ്ക്കടുത്ത ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും. രാവിലെ 10ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം.മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യാതിഥികളാവും. എംപിമാരായ എളമരം കരീം, കെ.മുരളീധരന്‍, എം.കെ.രാഘവന്‍ എം.എല്‍എമാരായ കാനത്തില്‍ ജമീല, ടി.പി. രാമകൃഷ്ണന്‍, എം.കെ. മുനീര്‍, പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍. ഇ.കെ. വിജയന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.എം. സച്ചിന്‍ ദേവ്, കെ.കെ. രമ, ലിന്റോ ജോസഫ്്, പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ഇന്ത്യന്‍ കോഫി ഹൗസ് ചെയര്‍മാന്‍ പി.വി. ബാലകൃഷ്ണന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, പാക്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍ സഹകരണ മേഖലയിലെ പ്രമുഖര്‍, വിവിധ രാ്ര്രഷീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും അനിത ടി. ബാലന്‍ നന്ദിയും പറയും
ഉദ്ഘാടന ശേഷം ഉച്ചക്ക് 12.00ന് ' സാമ്പത്തിക ഉള്‍പ്പെടുത്തലും ഡിജിറ്റലൈസേഷനും സാമൂഹിക മാധ്യമങ്ങളും സഹകരണ പ്രസ്ഥാനത്തിലൂടെ' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മുന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പബന്ധം അവതരിപ്പിക്കും. കണ്ണൂര്‍ ഐ.സി.എം. ഡയരക്ടര്‍ എം.വി. ശശികുമാര്‍ മോഡറേറ്ററാവും. എന്‍. സുബ്രഹ്‌മണ്യന്‍, എം.കെ ദിനേഷ് ബാബു, പി.സൈനുദ്ദീന്‍, അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ടി.പി. ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 9.30ന് സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി.നുഹ് ഐഎഎസ് പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനപരിപാടികള്‍ക്ക് തുടക്കമാവുക.
സഹകരണ മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് സമ്മേളനം നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ സഹകരണമേഖലയെ വല്ലാത്ത പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്. ഇതില്‍ നിന്നുള്ള കരകയറ്റമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മെഹബൂബ് പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ പരിപാടികള്‍ നടത്തിവരുന്നു. ഇന്ന് (18-11-2021) വൈകിട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുജന പങ്കാളിത്തത്തോടെ 'സഹകരണ സഭ' സംഘടിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ മോഡറേറ്ററാവും. എം.മെഹബൂബ്, മനയത്ത് ചന്ദ്രന്‍, രമേശന്‍ പാലേരി, ടി.പി.ശ്രീധരന്‍
തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ജോയന്റ് റജിസ്ട്രാര്‍ ജനറല്‍ ടി.ജയരാജന്‍, അസി.രജിസ്ട്രാര്‍ പ്ലാനിംഗ് .കെ.അഗസ്റ്റി, കേരളബാങ്ക് റീജിനല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് എന്നിവരും പങ്കെടുത്തു.