യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇ യാത്രവിലക്കേര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്താന്‍ യുഎഇ അനുമതി നല്‍കി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനാനുമതി.
ഈ മാസം അഞ്ച് മുതല്‍ അനുമതി പ്രാബല്യത്തില്‍ വരും. അതേസമയം, വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല.
ഇന്ത്യ,പാകിസ്താന്‍, ശ്രീലങ്ക നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാന്‍. കൂടാതെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം.