സംസ്ഥാനത്ത് സിനിമ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ഫിലിം ചേംബര്‍
സംസ്ഥാനത്ത് സിനിമ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ഫിലിം ചേംബര്‍. സിനിമകള്‍ വിതരണത്തിന് നല്‍കില്ല. 50 ശതമാനം ആളുകളെവച്ച് സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തീയറ്ററുകള്‍ അടുത്തയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.