ഹരിയാനയില്‍  സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക്  ബിജെപി തുടക്കമിട്ടു, യോഗം വിളിച്ച് നദ്ദ


ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ നിര്‍ണായക നീക്കവുമായി ബിജെപി രം?ഗത്ത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കള്‍. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങള്‍ നിരാശയിലായിരുന്നു. ഹരിയാനയില്‍ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയില്‍ ഹരിയാനയിലെ ഫലം മാറിമറിയുന്നത്. കോണ്‍?ഗ്രസിനെ മലയത്തിയടിച്ച് ബിജെപി മുന്നേറുകയായിരുന്നു. ഈ ഫലം മുന്‍ നിര്‍ത്തി ജനറല്‍ സെക്രട്ടറിമാരുടെ യോ?ഗം വിളിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. 

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വന്‍ ട്വിസ്റ്റില്‍ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയില്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. 

രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയില്‍ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media