കരിപ്പൂര്‍ വികസനം : സ്‌പെഷ്യല്‍ റവന്യൂ ഓഫീസ് മാറ്റരുത്: മലബാര്‍ ചേംബര്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി
കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോട് ബന്ധപ്പെട്ട അക്വിസിഷന്‍ നടപടികള്‍ക്കായി തുറന്ന സ്‌പെഷ്യല്‍ റവന്യൂ ഓഫീസ് സ്ഥലം മാറ്റരുതെന്ന് മലബാര്‍ ചേ0ബര്‍ പ്രസിഡന്റ് കെ. വി. ഹസീബ് അഹമ്മദും, കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ പി. വി. ഗംഗാധരനും ആവശ്യപ്പെട്ടു.റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് അയച്ച ഇ. മെയില്‍ സന്ദേശത്തിലൂടെയാണ് അഭ്യര്‍ത്ഥന . കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ആവശ്യമായ ഭൂമി ലഭിച്ചാല്‍ മാത്രമെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളു. ഈ പരിതസ്ഥിതിയില്‍ റവന്യൂ ഓഫീസ് ഇവിടെ നിന്നു0 മാറ്റുകകൂടി ചെയ്താല്‍ വിമാനത്താവള വികസനം മുരടിച്ചു പോകും അതിനാല്‍ റവന്യൂ ഓഫീസ് ഇവിടെ നിന്നും മാറ്റരുത്. എയര്‍പോര്‍ട്ട് അതോറിറ്റിക്കാവശ്യമായ ഭൂമി അടിയന്തരമായി ഏറ്റെടുത്തു നല്‍കി വിമാനത്താവള വികസനം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മലബാര്‍ ചേംബര്‍ ആവശ്യപ്പെട്ടു.